Advertisment

അഭിമാനമായി ജാബിര്‍; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരം

New Update

publive-image

Advertisment

ന്യൂഡൽഹി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. പട്യാലയിൽ അടുത്തിടെ സമാപിച്ച അന്തർസംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 49.78 സെക്കൻഡിൽ സ്വർണം കരസ്ഥമാക്കിയ ശേഷമാണ് ഇന്ത്യൻ നാവികസേനയുടെ അത്‌ലറ്റ് കൂടിയായ എം.പി. ജബീർ 400 മീറ്റർ ഹർഡിൽസിൽ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയത്.

മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25-കാരൻ. 2017-ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ ജാബിർ വെങ്കലം നേടിയിരുന്നു. ജാബിറിന് മലപ്പുറം ജില്ലാ കളക്ടർ ആശംസകൾ നേർന്നു.

"മലപ്പുറം ആനക്കയം സ്വദേശിക്ക് ഒളിമ്പിക്സ് യോഗ്യത. 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായി മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശി എം. പി. ജാബിർ. അഭിനന്ദനങ്ങൾ!!" എന്ന് കളക്ടർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

olympics tokyo olympics
Advertisment