Advertisment

സ്വർണക്കള്ളക്കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

New Update

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിന്റെ നിലവിലെ പുരോഗതി എൻഫോഴ്‌സ്മന്റ് കോടതിയെ അറിയിക്കും.

Advertisment

publive-image

ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. ശിവശങ്കറിനായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഹാജരാകുന്നത്.

അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്‌മെന്റ് കോടതിയിൽ ആവശ്യപ്പെടും. എന്നാൽ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർത്തതെന്നും തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നുമാണ് ശിവശങ്കറിന്റെ വാദം.

m sivasankar bail
Advertisment