Advertisment

സ്വപ്‌നയ്‌ക്കൊപ്പം ദുബായില്‍ ഐടി ബിസിനസ് തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നു ! സംസ്ഥാനത്തെ വിവിധ പദ്ധതികളില്‍ നിന്നും കോഴയായി കിട്ടിയ 100 കോടി ഐടിയില്‍ മുടക്കാന്‍ തീരുമാനിച്ചിരുന്നു; കേരളത്തിലെ ഐടി പദ്ധതിയുടെ കമ്മീഷന്‍ കിട്ടിയത് ദുബായില്‍ വച്ച്. ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഐടി ബിസിനസിലെ പങ്കാളികളാകാനിരുന്ന ഉന്നതരിലേക്കും അന്വേഷണം !

New Update

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെയും ഐടി ഇടപാടുകളുടെയും കമ്മീഷനായി മാത്രം ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് 100 കോടി രൂപയിലേറെ ലഭിച്ചതായാണ് കണ്ടെത്തിയത്. ശിവശങ്കറിന് പുറമെ ചില ഉന്നതരും ഈ കമ്മീഷന്‍ ഇടപാടില്‍ പങ്കാളികളാണ്.

Advertisment

publive-image

പല ഇടപാടുകളും വിദേശത്തു വച്ചു നടന്നതിനാലും ഐഎഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന കേസായതിനാലും ഇതു സിബിഐ അന്വേഷിക്കണമെന്നാണ് ഇഡി വിലയിരുത്തല്‍. ഇക്കാര്യമാവശ്യപ്പെട്ട് ഇഡി ഉടന്‍ തന്നെ റിപ്പോര്‍ട്ട് കൈമാറും.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷന്റെ ഐഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നും വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി വിശദമായ അന്വേഷണം നടത്തിയത്. ഇതോടെയാണ് സ്വപ്നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. കേരളത്തിലെ വിവിധ ഇടപാടുകളില്‍ നിന്നും ലഭിച്ച പണം ഇതിനായി ഉപയോഗിക്കാനായിരുന്നു തീരുമാനം.

സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുമായി 100 കോടിയലേറെ രൂപയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കിരുന്നു. ഒരു ഐ ടി പദ്ധതിയിലെ കമ്മീഷനായി ലഭിച്ച കോടികള്‍ ദുബായില്‍ വച്ചാണ് കൈമാറിയത്.

സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതില്‍ വലിയ അഴിമതി നടന്നുവെന്നുതന്നെയാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവരുന്നത്. ടെക്‌നോപാര്‍ക്കിലെ അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷണം ഇഡി തുടങ്ങിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ഐ.ടി പാര്‍ക്കുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണമുണ്ട്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇദ്ദേഹം പിന്നീട് കേരളം വിട്ടിരുന്നു. ഇവര്‍ക്കു പുറമെ മറ്റു ചില ഉന്നതരും സംശയനിഴലിലാണ്.

swapna suresh m sivasankar
Advertisment