Advertisment

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യത; സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്‌തേക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യത.  വിവാദം പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി, ഐടി സെക്രട്ടറി പദവികളിൽ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു.

Advertisment

publive-image

ഇതിനു പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഒരു വർഷത്തെ അവധിക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ വന്നതോടെ ഇദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള കർശന നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണെന്നാണ് സൂചന.

എന്നാൽ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിൻ്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത കസ്റ്റംസ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിആർ സരിത്തും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

latest news cm pinarayi m sivasankar all news
Advertisment