Advertisment

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തിനു പിന്നാലെ ശിവശങ്കറിന് ഐടി സെക്രട്ടറി സ്ഥാനവും നഷ്ടമായി; മുഹമ്മദ് വൈ. സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. മുഹമ്മദ് വൈ. സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് ഐടി വകുപ്പിന്റെ ചുമതലയിൽനിന്നും ശിവശങ്കറിനെ ഒഴിവാക്കിയത്. ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല.

publive-image

സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം.ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഗുരുതരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ തല്‍സ്ഥാനങ്ങളിൽനിന്ന് തിരക്കിട്ട് നീക്കിയത്.

latest news gold smuggling case m sivasankar all news swapna sures it head
Advertisment