മോനിപ്പള്ളി: മാർക്സിസ്റ്റ് തത്വം പൂർണ്ണമായും പാർട്ടിയിലും ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിച്ച വ്യക്തിത്വമായിരുന്നു ഞായറാഴ്ച അന്തരിച്ച എം. സുകുമാരൻ നായർ എന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ.
സിപിഐ എം മുൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയായിരുന്നു എം . സുകുമാരൻ നായരുടെ നിര്യാണത്തിൽ അനുശോചനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്കൽകമ്മിറ്റി സെക്രട്ടറി ഷെറി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ്ജ്, ഏരിയാ സെക്രട്ടറി പി.എം ജോസഫ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു, ഉഴവൂർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.ആർ പ്രസാദ്, സിപിഐ ലോക്കൽകമ്മിറ്റി സെക്രട്ടറി വിനോദ് പുളിക്കനിരപ്പേൽ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി എന്നിവർ പ്രസംഗിച്ചു.