കളിയാക്കൽ വൺവേ ട്രാഫിക്കല്ല, ഇങ്ങോട്ട് കളിയാക്കിയാൽ തിരിച്ചും കളിയാക്കും; എപ്പോഴും തലയില്‍ കയറാൻ വരേണ്ടെന്ന് ജി സുധാകരനോട് എം ഉമ്മര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ പ്രമേയം ക്രമപ്രകാരമല്ലെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ എം ഉമ്മർ. കളിയാക്കൽ വൺവേ ട്രാഫിക്കല്ലെന്നും ഇങ്ങോട്ട് കളിയാക്കിയാൽ തിരിച്ചും കളിയാക്കുമെന്നും ഉമ്മർ പറഞ്ഞു.

എപ്പോഴും തലയില്‍ കയറാൻ വരേണ്ടെന്നും സഭയിൽ പ്രമേയാവതരണത്തിനിടെ ഉമ്മർ പറഞ്ഞു. സഭയുടെ അന്തസാണ് പ്രധാനം. നിയമസഭയിൽ സ്പീക്കർക്കെതിരായ പ്രമേയം അവതരിപ്പിക്കുകയാണ്.

20 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. തുടർന്നാണ് പ്രമേയത്തിന് ഡപ്യൂട്ടി സ്പീക്കർ അനുമതി നൽകിയത്.

×