Advertisment

കള്ളം പറയുന്നതിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ഭായി ഭായി ; എം വി ജയരാജന്‍

New Update

publive-image

Advertisment

സി.പി.ഐ.എമ്മിനെതിരെ കള്ളം പറയുന്നതിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍ ഭായി ഭായിമാരാണെന്ന് സി.പി.എം നേതാവ് എം വി ജയരാജന്‍. എഫ് ഐ ആര്‍ ഉയര്‍ത്തിക്കാട്ടിയ 1969 ലെ ഒരു കേസില്‍ അന്ന് സിപിഐഎം തലശ്ശേരി മണ്ഡലം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രതിയായിരുന്നു എന്നാണ് കെപിസിസി പ്രസിഡന്റിന്റെ പുതിയ കണ്ടുപിടുത്തം.

കെ. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞയുടന്‍ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരനും അതേ കാര്യം ഏറ്റുപിടിച്ചു എന്നും എം വി ജയരാജന്‍ തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എം വി ജയരാജന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്:

കോണ്‍ഗ്രസ് - ബിജെപി ഭായി ഭായി

കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയതോടെ കോണ്‍ഗ്രസ് – ബിജെപി ഭായി ഭായി മാരായിട്ടാണ് സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും എതിര്‍ക്കുന്നത്. തക്കം കിട്ടുമ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ നോട്ടമിട്ടിരിക്കുന്നയാളാണ് താണെന്നും നിരവധി തവണ കെ. സുധാകരന്‍ തന്നെ പരസ്യമായിട്ട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മിനെതിരെ മാത്രമല്ല ഇപ്പോള്‍ സിപിഐക്കെതിരെയും കെപിസിസി പ്രസിഡന്റ് രംഗത്തിറങ്ങുകയാണ്.

എഫ് ഐ ആര്‍ ഉയര്‍ത്തിക്കാട്ടിയ 1969 ലെ ഒരു കേസില്‍ അന്ന് സിപിഐഎം തലശ്ശേരി മണ്ഡലം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രതിയായിരുന്നു എന്നാണ് കെപിസിസി പ്രസിഡന്റിന്റെ പുതിയ കണ്ടുപിടുത്തം. FIR പ്രകാരം ഒരു കൊലക്കേസിലും ഒട്ടേറെ വധശ്രമക്കേസിലും പ്രതിയാണ് കെ. സുധാകരന്‍. ഭരണസ്വാധീനവും പണവുമുപയോഗിച്ച് പിന്നീട് രക്ഷപ്പെട്ടു. കെ. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞയുടന്‍ കേന്ദ്ര സഹമന്ത്രിയും അതേ കാര്യം ഏട്ടുപിടിച്ചു. കണ്ടോത്ത് ഗോപിയെന്ന RSS കാരനെ കണ്ണൂരില്‍ നിന്ന് എറണാകുളത്തെത്തിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രി മുന്‍പ് MLA ആയിരുന്നപ്പോള്‍ ഗോപിയെ വെട്ടിയെന്ന് കള്ളം പറയുകയുണ്ടായി. 'പിണറായി വിജയനെതിരെ വധശ്രമക്കേസിന് കേസെടുക്കണമെന്നും' ആവശ്യം കെ സുധാകരന്‍ പറയാന്‍ വിട്ടുപോയപ്പോള്‍ കേന്ദ്രസഹമന്ത്രിയാണ് മാധ്യമപ്രവര്‍ത്തകരോട് ഉടന്‍ പറഞ്ഞത്.

കള്ളം ആവര്‍ത്തിക്കുന്ന സുധാകരന്‍ പിണറായി വിജയന്‍ 1970 ല്‍ കൂത്തുപറമ്പില്‍ നിന്നും ജയിച്ചത് RSS വോട്ടുകൊണ്ടാണെന്ന പച്ച നുണപോലും തട്ടിവിട്ടു. സി.പി.ഐ.എമ്മിനെതിരെ കള്ളം പറയുന്നതിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍ ഭായി ഭായി മാരാണ്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.

congress m v jayarajan
Advertisment