Advertisment

ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയ സംഭവം; എംഎ യൂസഫലിക്ക് സ്‌കാനിംഗ് നടത്തും

New Update

കൊച്ചി: വ്യവസായി എംഎ യൂസഫലിക്ക് സ്‌കാനിംഗ് നടത്തും. യന്ത്രത്തകരാര്‍ മൂലം യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കിയപ്പോഴുണ്ടായ ശാരീരിക അവശതകള്‍ മൂലമാണ് സ്‌കാനിംഗ് നടത്തുന്നത്.

Advertisment

publive-image

ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങിയയുടനെ തനിക്ക് നടുവേദനയുണ്ടെന്ന് യൂസഫലി പറഞ്ഞതായി സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യൂസഫലിയടക്കം ഹെലികോപ്ടറിലെ ഏഴ് യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സാങ്കേതിക തകരാറാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി രമേഷ്‌കുമാര്‍ പ്രതികരിച്ചു. വ്യോമയാന അധികൃതര്‍ എത്തി കൂടുതല്‍ പരിശോധന നടത്തും. എറണാകുളം പനങ്ങാടുള്ള ചതുപ്പ് നിലത്തിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയേയും ഭാര്യയേയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസും അഗ്‌നിശമനസേനയും ഹെലികോപ്റ്റര്‍ ഇറക്കിയുടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയിരുന്നു. ജനവാസകേന്ദ്രത്തിന് മുകളില്‍ വെച്ചാണ് യന്ത്രത്തകരാറുണ്ടായത്. കെട്ടിടങ്ങളും വ്യവസായശാലകളും ഹൈവേയുമുള്ള പ്രദേശത്തുവെച്ചാണ് അപകടം തിരിച്ചറിഞ്ഞത്. പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ട് ചതുപ്പിലേക്ക് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി.

ma yusuf ali
Advertisment