Advertisment

വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കായി മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

New Update

publive-image

Advertisment

ബംഗളൂരു: വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര

ശസ്ത്രക്രിയക്കായി പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയെ ബംഗ്ലൂരുവിലെ അല്‍ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മഅ്ദനിക്ക് രകതസമ്മര്‍ദ്ദം, രക്തത്തിലെ ക്രിയാറ്റിന്‍റെ അളവ് തുടങ്ങിയവ വളരെ ഉയര്‍ന്ന അവസ്ഥയിലായിരുന്നു. മൂത്രതടസവും അനുബന്ധമായ മറ്റ് രോഗങ്ങള്‍ തുടങ്ങിയവയും അലട്ടുന്നുണ്ടായിരുന്നു.

നേരത്തെ തന്നെ ചികിതസക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം

ആശുപത്രിവാസം നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം താമസസ്ഥത്ത് തന്നെ ചികിത്സ തുടരുകയായിരിന്നു.

മുമ്പും നിരവധി പ്രാവിശ്യം വിവിധ അസുഖങ്ങളെ തുടര്‍ന്ന് ബാംഗളുരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്ക് വിധേയനാകുകയും ചെയ്തിരിന്നു. കഴിഞ്ഞ വര്‍ഷം വിചാരണ കോടതിയില്‍ വെച്ച് രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബോധരഹിതനാകുകയും  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദീര്‍ഘകാലം ആശുപത്രിവാസം തുടരുകയും ചെയ്തിരിന്നു.

മരുന്നുകള്‍ ഉപയോഗിച്ചിട്ടും രകതസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവത്തനക്ഷമത നിര്‍ണ്ണയിക്കുന്ന ക്രിയാറ്റിന്‍റെ അളവും വലിയ തോതില്‍ വര്‍ദ്ധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തിര ശസ്ത്രക്രിയക്ക് ഇപ്പോള്‍ വിധേയമാക്കുന്നത്.

വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദിനിക്ക് വിവിധ രക്തപരിശോധനകള്‍, ശരീരത്തിലെ വിവധ അവയവങ്ങളുടെ സ്കാനുകള്‍ തുടങ്ങിയവക്ക് വിധേയമാക്കി. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ പരിശോധനകള്‍ തുടരുന്നു. പരിശോധനയില്‍ രക്തസമര്‍ദ്ദം

ഉയര്‍ന്ന അവസ്ഥയിലാണ്. നിലവില്‍ വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്താനാണ്

തീരുമാനിച്ചിരിക്കുന്നത്.

ശസ്ത്രക്രിയ വിജയകരമാകാനും ആരോഗ്യവസ്ഥ പൂര്‍ണ്ണമായി വീണ്ടെടുക്കാനും പള്ളികളിലുള്‍പ്പടെ പ്രത്യേകം പ്രാര്‍ഥന നടത്തണമെന്ന് ആശുപത്രിയില്‍ നിന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചതായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.

-മുഹമ്മദ് റജീബ്

(സംസ്ഥാന ജനറല്‍ സെക്രട്ടറി, പിഡിപി)

bangalore news maadhani
Advertisment