Advertisment

‘മാരി 2’ വിലെ പുതിയ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

‘മാരി 2’. ചിത്രത്തിലെ പുതിയ ഗാനവും പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. റൗഡി ബേബി എന്ന ഗാനത്തില്‍ ധനുഷിനൊപ്പം സായി പല്ലവിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷും ധീയും ചേര്‍ന്നാണ് ആലാപനം. വരികള്‍ എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും.

അതേസമയം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ക്രിസ്തുമസ് റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുക. ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’.

വില്ലന്‍ വേഷത്തിലാണ് ടൊവിനോ തോമസ് മാരി 2 വില്‍ എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോ തോമസിന്റെ മേയ്ക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബീജ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി ചിത്രത്തിലെത്തുന്നത്. വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

Advertisment