Advertisment

ഒതായിചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ജിദ്ദ പോലീസ് വളണ്ടിയർ വിഭാഗത്തിന് മെഷീൻ വാളും ഉപകരണങ്ങളും കൈമാറി

New Update

publive-image

Advertisment

ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി ജിദ്ദയുടെ എടവണ്ണ പോലീസ് വോളന്റീർസിനുള്ള മെഷീൻ വാളും ഉപകരങ്ങളും പി.വി അഷ്‌റഫ് കൈമാറുന്നു

എടവണ്ണ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി (ഓസിഡബ്ലിയുസി) ജിദ്ദ എടവണ്ണ പോലീസ് വോളന്റീർസിനുള്ള മെഷീൻ വാളും ഉപകരണങ്ങളുംകൈമാറി. എടവണ്ണ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ എടവണ്ണ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ കെ. ബഷീർ, ജയപ്രകാശ്, പോലീസ് വളണ്ടിയർ ക്യാപ്റ്റൻ ജംഷീർ എന്നിവർ വെൽഫെയർ കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് പി വി യിൽ നിന്ന് സ്വീകരിച്ചു.

വർഷകാലം ആരംഭിക്കുകയും മരങ്ങൾ കടപുഴകി വീണു റോഡുകൾ ബ്ലോക്കായി കൊണ്ടിരിക്കുന്ന സമയത്ത് ഹൈ ക്വാളിറ്റിയുള്ള ഈ വാളും മറ്റു ഉപകരണങ്ങളും പോലീസ് വളങ്ങിയേഴ്സിന് നൽകിയത് അവരുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും മെന്നു എസ്.ഐ കെ ബഷീർ അഭിപ്രായപ്പെട്ടു.

പോലീസ് വളണ്ടിയർസും മറ്റു സന്നദ്ധ പ്രവർത്തകരും എടവണ്ണ പഞ്ചായത്തിൽ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തങ്ങൾ അറിയാമെന്നും അത് കൊണ്ടാണ് ocwc കമ്മറ്റി രണ്ടാം തവണയും ഇത്തരത്തിൽ ഒരു ഉപകരണങ്ങൾ സമ്മാനിക്കുന്നത് എന്നും പി വി അഷ്‌റഫ് പറഞ്ഞു.

ഓസിഡബ്ലിയുസി ജനറൽ സെക്രട്ടറി നൗഫൽ ബാബു കാഞ്ഞിരാല സ്വാഗതം പറഞ്ഞ പരിപാടിയിൽ എടവണ്ണ പോലീസ് സ്റ്റേഷൻ റൈറ്റർ ശശി, പോലീസ് വളണ്ടിയർമാരായ അൻസാർ ഒതായി, സമീൽ ബാബു തുടങ്ങിയവർ സന്നിഹിതരായി. ഓസിഡബ്ലിയുസി ഭാരവാഹി അഷ്‌റഫ് വി.ടി പരിപാടിക്ക് നന്ദി പറഞ്ഞു.

othai chathallur welfare committee jeddah
Advertisment