Advertisment

മഠത്തിപ്പറമ്പ്-തിരുവാമ്പാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

ഞീഴൂർ: മഠത്തിപറമ്പ്-തിരുവാമ്പാടി റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ഞീഴൂർ മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

ഒരു വർഷം മുൻപ് റീ ടാർ ചെയ്ത റോഡ് ഇപ്പോൾമെറ്റൽ ഇളകി ഗർത്തങ്ങളായി ഇരുചക്രവാഹനങ്ങൾക്ക് പോലും പോകുവാൻ വയ്യാത്ത സ്ഥിതിയിലാണെന്നും, മഴ പെയ്ത് കഴിയുമ്പോൾ കുഴികളിൽ വെള്ളം കെട്ടി നിന്ന് കുഴിയാണന്നറിയാതെ ഇരുചക്രവാഹനങ്ങൾ അപകടപെടുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിൽ കാട്ടാത്തു വാലയിൽ, ശശീധരൻ നായർ, മാത്യു രണ്ട് പ്ലാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

madathil parambu
Advertisment