Advertisment

നമ്പി നാരായണനായി മാധവന്‍ എത്തുമ്പോള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നമ്പി നാരായണനായി നടന്‍ മാധവന്‍ എത്തുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി; ദ നമ്പി ഇഫക്ട്’ എന്ന ചിത്രത്തിലെ മാധവന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നു. ഇന്‍സ്റ്റഗ്രാം വഴി താരം തന്നെയാണ് ഇതിന്റെ ചിത്രം പുറത്തു വിട്ടത്.

https://www.instagram.com/actormaddy/?utm_source=ig_embed

നമ്പി നാരായണിന്റെ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് ‘റോക്കറ്ററി’ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് മാധവന്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധാന പങ്കാളിയായിരുന്ന ആനന്ദ് മഹാദേവന്‍ പിന്മാറിയതിനെ തുടര്‍ന്ന് മാധവന്‍ തനിച്ചാണ് നിലവില്‍ സിനിമ ഒരുക്കുന്നത്. സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. നമ്പി നാരായണന്റെ ജീവിതം ലോകത്തോട് വിളിച്ചു പറയാന്‍ താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് മാധവന്‍ പറഞ്ഞു.

Advertisment