ശസ്ത്രക്രിയക്ക് ശേഷം തന്റെ വലത് കൈ നഷ്ടമായോന്ന് സംശയമെന്ന് മാധവന്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, February 26, 2018

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം മാധവന്‍റെ വലത് തോളിന് ശസ്ത്രക്രിയ നടത്തി. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയ കഴിഞ്ഞതുമായ വിവരങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്.

ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും മാധവന്‍ പങ്ക് വച്ചിരുന്നു . ശസ്ത്രക്രിയക്ക് ശേഷം തന്റെ വലത്തെ കൈ ഉള്ളത് പോലെ തോന്നുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ വലത്തെ തോളിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വേട്ടൈ എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ തിരിച്ച്‌ വരവ് നടത്തിയത്. ഉടന തന്നെ ഗൗതം മേനോനൊപ്പം മറ്റൊരു ചിത്രത്തിനായി അദ്ദേഹം അഭിനയിച്ച്‌ തുടങ്ങും.

വിണ്ണൈത്താണ്ടി വരുവായ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാകും ഇരുവരും ചെയ്യുക . വിവാദ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലുംമാധവ് നായകനാകുന്നുണ്ട് .

×