Advertisment

'എന്റെ കഥ' യിലെ ലൈ൦ഗികാനുഭവങ്ങള്‍ മാധവിക്കുട്ടി യഥാര്‍ഥ ജീവിതത്തില്‍ അനുഭവിച്ചവയല്ല, അതവരുടെ ഭാവന മാത്രമെന്ന് സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കമലിന്റെ ആമി സിനിമyuമായി ബന്ധപെട്ടു വിവാദങ്ങൾ കത്തിനില്‍ക്കുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി സാഹിത്യലോകത്തുനിന്നും മാധവിക്കുട്ടിയുടെ ഉറ്റ സുഹൃത്തായിരുന്ന പാർവതി പവനൻ രംഗത്ത്.

മാധവിക്കുട്ടിയുടെ കേരളത്തെ ഞെട്ടിച്ച, മാധവിക്കുട്ടിയുടെ 'എന്റെ കഥ' എന്ന ആത്മകഥയിലെ ലൈഗികാനുഭവങ്ങള്‍ അവര്‍ ജീവിതത്തില്‍ അനുഭവിച്ചവയല്ല അതവരുടെ ഭാവന മാത്രമാണെന്നായിരുന്നു പാര്‍വതി പവനന്‍റെ വെളിപ്പെടുത്തല്‍.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലി ഇന്നലെ 'എഴുതാനാവത്ത ആത്മകഥകൾ' എന്ന വിഭാഗത്തിൽ നടന്ന പാനൽ ചർച്ചയിലാണ്പുതിയ വെളിപ്പെടുത്തല്‍ കടന്നുവന്നത്.

'എന്റെ കഥ'പോലെ തീഷ്ണവും വൈകാരികവും സത്യസന്ധവുമായ ഒരു ആത്മകഥ കേരളം കണ്ടിട്ടില്ലെന്നും, പിന്നീടുവന്ന ഒരു പെണ്ണെഴുത്തുകാരിക്കും ആ നിലയിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലെന്നും പ്രശസ്ത എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമൻ പറഞ്ഞതോടെയാണ് ചർച്ച 'ചൂടു' പിടിച്ചത്.

publive-image

'ഇതുപോലെയുള്ള ഒരു തുറന്നെഴുത്ത് അന്നും അതിനുശേഷവും കേരളം കണ്ടിട്ടില്ല. അത് മാധവിക്കുട്ടിയുടെ യഥാർഥ കഥതന്നെയാണ്. അതിൽ അവരുടെ അമ്മയുണ്ട്, അച്ഛനുണ്ട്, ഭർത്താവുണ്ട്. ഇതെല്ലാം കെട്ടുകഥകളല്ലല്ലോ. പിന്നീട് സമ്മർദം വന്നപ്പോഴാണ് ഇവയെല്ലാം തന്റെ ഫാന്റസിയാണെന്ന് പറഞ്ഞ് മാധവിക്കുട്ടി തള്ളിപ്പറഞ്ഞത്'- വി.കെ ശ്രീരാമൻ ഇത് പറഞ്ഞപ്പോള്‍ എതിര്‍പ്പുമായി പാര്‍വതി രംഗത്തെത്തി .

ഇത് ശരിയല്ലെന്നും 'എന്റെ കഥ' മാധവിക്കുട്ടിയുടെ ഭാവനമാത്രമാണെന്ന് അവർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മാധവിക്കുട്ടിയുടെ സുഹൃത്ത് പാർവതീ പവനൻ വ്യക്തമാക്കി. 'അന്ന് അവർക്ക് വളരെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ബോംബെയിലെ ഒരു ആശുപത്രിയിൽവെച്ച് സർജറി നടത്തുന്നതിനായി ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം രൂപ ആവശ്യമായി വന്നിരുന്നു.

ഈ പണമുണ്ടാക്കാനായാണ് എസ്.കെ നായരുടെ 'മലയാള നാട്' വാരികയിൽ 'എന്റെ കഥ' പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്. എന്റെ ബന്ധുകൂടിയായ എഴുത്തുകാരൻ എംപി നാരയണപ്പിള്ളയുടെ ബുദ്ധിയായിരുന്നു ഇതിനുപിന്നിൽ'- പാർവതി പവനൻ അനുസ്മരിച്ചു.

'യാഥാർഥ്യമേതാണ് ഫാന്റസിയേതാണ് എന്നറിയാത്ത ഭ്രമാത്മകമായ ലോകത്തായിരുന്നു ആമി മിക്കപ്പോഴും. ഒരിക്കൽ 'എന്റെ കഥ'വായിച്ച് കമ്പം കയറിയ ഒരു കേന്ദ്രമന്ത്രി, കണ്ണാടിയിൽ പ്രതിഫലിക്കുന്ന മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം മാത്രം കണ്ടാൽ മതി പറയുന്ന പണം തരാമെന്ന് വാഗ്ദാനം ചെയ്തതായി ആമി എന്നോടു പറഞ്ഞിട്ടുണ്ട്.

പക്ഷേ ഞാൻ ഇത് വിശ്വസിച്ചിട്ടില്ല. പതിവുപോലെ ഈ വാഗ്ദാനവും അവരുടെ ഫാന്റസിയാവാം.'-പാർവതി പവനൻ കൂട്ടിച്ചേർത്തു.

മാധവിക്കുട്ടിയുടേത് ഭ്രമാത്മകമായ വ്യക്തിത്വമായിരുന്നെന്നും 'എന്റെ കഥ' വെറും ഭാവനമാത്രമാണെന്ന് അവർ തന്നോടും പറഞ്ഞിട്ടുണ്ടെന്നും തുടർന്ന് സംസാരിച്ച എഴുത്തുകാരി ബി.എം സുഹറയും വ്യക്തമാക്കി.

aami madhavikutty
Advertisment