Advertisment

ഹിജ്‌റ പാതയിലെ ബസ്സ് ദുരന്തം: മരണം മുപ്പത്തിയാറായി; പരിക്കേറ്റവരിൽ ഒരു പൂനക്കാരിയും; ഇന്ത്യൻ കോൺസുലേറ്റ് സംഘം മദീനയിൽ

New Update

ജിദ്ദ: മദീന - മക്ക ഹിജ്‌റ പാതയിൽ ബുധനാഴ്ച വൈകീട്ട് മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ വെച്ചുണ്ടായ ബസ് ദുരന്തത്തിൽ പരിക്കേറ്റവരിൽ ഒരു ഇന്ത്യൻ തീര്ഥാടകയും ഉണ്ടെന്ന് സ്ഥിരീകരണമായി. മഹാരാഷ്ട്ര പൂന സ്വദേശിയായ ഇരുപത്തൊമ്പതുകാരി സംഭവത്തിൽ പരിക്കേറ്റ് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് സ്ഥിരീകരിച്ചു.

Advertisment

publive-image

സംഭവത്തിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടു അന്വേഷണവും സഹായങ്ങളും നടത്താൻ വ്യാഴാ ഴ്ച്ച രാവിലെ കോൺസുലേറ്റിൽ നിന്നുള്ള ഒരു ഔദ്യോഗിക സംഘത്തെ മദീനയിലേക്ക് നിയോഗിച്ചതായും കോൺസൽ ജനറൽ അറിയിച്ചു. വൈസ് കോൺസൽ ഷിഹാബുദീന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് മദീനയിലേക്ക് പോയത്.

റിയാദിൽ നിന്ന് തീർത്ഥാടകരുമായി പോയ ബസ്സാണ് മദീന സിയാറത്തിന് ശേഷം മക്കയിലേക്ക് പോകവേ ദുരന്തത്തിൽ കത്തിയമർന്നത്. റിയാദിൽ ബംഗ്‌ളാദേശ് സ്വദേശികൾ നടത്തുന്ന ഉംറ പാക്കേജിന്റെ ഭാഗമായുള്ളതാണ് പ്രസ്തുത ബസ്. ഇതിൽ ധാരാളം പാകിസ്ഥാൻ, ഇൻഡോനേഷ്യ സ്വദേശികളും ഉണ്ടായി രുന്നതായാണ് വിവരം. എങ്കിലും മരണപ്പെട്ട മുഴുവൻ പേരുടെ യും നാട് തിരിച്ചുള്ള വിവരങ്ങൾ ഇനിയും വരാനിരിക്കുന്നതേ യുള്ളൂ. അപകടങ്ങൾക്ക് കുപ്രസിദ്ധമായ ഏരിയയിലാണ് ദുരന്തം അരങ്ങേറിയത്.

മുപ്പത്തിഒമ്പതു പേരടങ്ങുന്ന തീർത്ഥാടകരുടെ ബസ്സും ഹെവി ടിപ്പർ വാഹനവുമാണ് കൂട്ടിയിടിച്ചത്. ഇടിയിൽ ബസ് പൂർണ മായി കത്തി നശിക്കുകയും അതിലെ മുപ്പത്തഞ്ചു പേര് സംഭവ സ്ഥലത്തു വെച്ച് തന്നെ വെന്തു മരിക്കുകയുമായിരുന്നു. പിന്നീട് ഒരാൾ കൂടി മരിച്ചിട്ടുണ്ട്. അതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മുപ്പത്തിയാറായി. നാല് പേര് രണ്ടു ആശുപത്രികളിലായി ഉടൻ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരാൾ കൂടി മരണപ്പെട്ടു വെന്നും വാർത്തയുണ്ട്.

ഇവരിൽ മൂന്നു പേരെ വിദഗ്ധ ചികിത്സക്കായി മദീന കിംഗ് ഫഹദ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയുണ്ടായി. അതേസമയം, ടിപ്പർ വാഹനത്തിന്റെ അറബ് വംശജനായ ഡ്രൈവർ പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം, മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്ന വാർത്തയ്ക്കു ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കു കയാണ്. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചു.

Advertisment