Advertisment

ഞാൻ മരിച്ചോ എന്നറിയാൻ എന്നെ തന്നെ ആളുകൾ വിളിക്കുന്നുണ്ട്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാർത്തയാണിത്. ഇതിനു പിന്നാലെ പോകാൻ എനിക്കു നേരമില്ല; മധുമോഹൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചെന്നൈ: പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധുമോഹൻ അന്തരിച്ചു എന്ന തരത്തിൽ ഇന്ന് ഉച്ച മുതലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ തന്നെ രംഗത്തെത്തി. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണിൽ സംസാരിക്കുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺ കോൾ ആരംഭിക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.

‘ഞാൻ മരിച്ചോ എന്നറിയാൻ എന്നെ തന്നെ ആളുകൾ വിളിക്കുന്നുണ്ട്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാർത്തയാണിത്. ഇതിനു പിന്നാലെ പോകാൻ എനിക്കു നേരമില്ല. അവർ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാൻ ജീവനോടെ ഉണ്ടെന്ന് ആളുകൾ അറിയുമല്ലോ’- മധു മോഹൻ പറഞ്ഞു.

ചെന്നൈയിലാണ് മധുമോഹൻ ഇപ്പോൾ താമസിക്കുന്നത്. തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷൻ താരമാണ് മധുമോഹൻ. ജനപ്രിയ പരമ്പരകളുടെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പേരെടുത്ത അദ്ദേഹമാണ് മലയാളത്തിൽ മെഗാ സീരിയലുകൾ അവതരിപ്പിച്ചു വിജയിപ്പിച്ചത്. ദൂരദർശനു വേണ്ടി ടെലിഫിലിമുകളും പരമ്പരകളും നിർമിക്കുകയും അതിൽ നായകനാകുകയും ചെയ്തു.

‘വൈശാഖ സന്ധ്യ’കളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ദൂരദർശനതിൽ സംപ്രേഷണം ചെയ്ത മാനസി എന്ന സീരിയലാണ് മധുമോഹനെ മിനിസ്ക്രീനിൽ പ്രേക്ഷകർക്കിടയില്‍ പ്രിയങ്കരനാക്കിയത്. മലയാളത്തിലെ ആദ്യകാല മെഗാസീരിയലുകളിൽ ഒന്നാണ് മാനസി. പിന്നീട് ജ്വാലയായ് ഉൾപ്പെടെയുള്ള സീരിയലുകളുമായി മിനിസ്ക്രീനിൽ നിറഞ്ഞുനിന്നു. അഭിനയത്തിനൊപ്പം തന്നെ നിർമാണം, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങിയ മേഖലകളിലും പ്രതിഭ തെളിയിച്ചു. മഴയെത്തും മുൻപെ, ജ്വലനം തുടങ്ങിയ സിനിമകളിലും വേഷമിട്ടു,

Advertisment