Advertisment

‘മധുരരാജ’യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മമ്മൂട്ടി ചിത്രം ”മധുര രാജ”യുടെ പുതിയ പോസ്റ്റ൪ പുറത്തിറങ്ങി. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി രേഷ്മ അന്ന രാജൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്ററാണ്. ബ്രേവ് ഗേൾ ആയ ലിസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രേഷ്മ അവതരിപ്പിക്കുന്നത്. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍.

പുലിമുരുകൻ ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റുകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി കുമാറാണ് മധുര രാജയുടെ ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. വിഷു റിലീസായി ഏപ്രിൽ പത്തിനാണ് ചിത്രം എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്.

Advertisment