Advertisment

മാധുരി ദീക്ഷിത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? വാസ്തവം എന്ത്?

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിത് ബിജെപിക്കുവേണ്ടി മത്സരിച്ചേക്കുമെന്ന് സൂചന. പുനെ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മാധുരി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലുള്ള പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്.

Advertisment

എന്നാല്‍ മുതിര്‍ന്ന നേതാക്കളോ നടിയോ ഈ വിഷയത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ബിജെപി, മുമ്പും ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ ചരിത്രമുണ്ട്. ഹേമമാലിനി, കിരണ്‍ ഖേര്‍ എന്നീ നടിമാര്‍ സമാനമായ രീതിയില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച് ലോക്സഭയില്‍ എത്തിയവരാണ്.

publive-image

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒരു പാര്‍ട്ടി പരിപാടിക്കിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാധുരിയുടെ മുംബൈയിലുള്ള വസതിയിലെത്തി അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മാധുരിയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനായിരുന്നു അമിത് ഷായുടെ നീക്കമെന്ന് അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാധുരിയുടെ പേരുണ്ട് എന്ന റിപ്പോര്‍ട്ട് വരുന്നത്.

madhuri dixit bjp candidate
Advertisment