Advertisment

രാജ്യത്തെ മൂന്നില്‍ രണ്ടു പേരിലും ആന്റിബോഡികള്‍ കണ്ടെത്തി; ഏറ്റവും ഉയര്‍ന്ന ആന്റിബോഡികള്‍ കണ്ടെത്തിയത് മധ്യപ്രദേശില്‍, കുറവ് കേരളത്തില്‍; സിറോ സര്‍വ്വേ റിപ്പോര്‍ട്ട് ഇങ്ങനെ

New Update

ന്യൂഡൽഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ മൂന്നിൽ രണ്ട് ഭാഗവും കൊറോണ വൈറസ് ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തി. ജൂൺ 14 നും ജൂലൈ 6 നും ഇടയിൽ ഐസിഎംആർ നടത്തിയ സിറോ സര്‍വ്വേയിലാണ് ഈ സുപ്രധാന കണ്ടെത്തല്‍.

Advertisment

publive-image

79 ശതമാനം സീറോ വ്യാപനവുമായി മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ 44.4 ശതമാനവും അസമിൽ 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. ഇന്ത്യയിലെ 70 ജില്ലകളിലായി ഐസി‌എം‌ആർ നടത്തിയ ദേശീയ സീറോസർവിയുടെ നാലാം റൗണ്ടിന്റെ കണ്ടെത്തലുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പങ്കിട്ടു.

രാജസ്ഥാനിലെ സർവേയിൽ പങ്കെടുത്തവരിൽ 76.2 ശതമാനമാണ് സീറോ വ്യാപനം. ബീഹാറിൽ 75.9 ശതമാനം, ഗുജറാത്തിൽ 75.3 ശതമാനം, ഛത്തീസ്ഗഡില്‍ 74.6 ശതമാനം, ഉത്തരാഖണ്ഡിൽ 73.1 ശതമാനം, ഉത്തർപ്രദേശിൽ 71 ശതമാനം, ആന്ധ്രയിൽ 70.2 ശതമാനം, കർണാടകയിൽ 69.8 ശതമാനം, തമിഴ്‌നാട്ടിൽ 69.2 ശതമാനം. ഒഡീഷയിൽ 68.1 ശതമാനം.

കണ്ടെത്തലുകളെ പരാമർശിച്ച്, ഐസി‌എം‌ആറുമായി കൂടിയാലോചിച്ച് സ്വന്തമായി സീറോ വ്യാപന പഠനങ്ങൾ നടത്താൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്‌.

covid 19 india
Advertisment