Advertisment

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് എസ്പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിജെപിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗിക്കവേ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. 118 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേസമയം, ബിജെപി 103 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ബിഎസ്പി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Advertisment