Advertisment

മധ്യപ്രദേശും കോണ്‍ഗ്രസിന് (114). സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. കമല്‍നാഥ്‌ മുഖ്യമന്ത്രിയാകും ! രാജസ്ഥാനും ചത്തീസ്ഗഡും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍ : മധ്യപ്രദേശില്‍ അന്തിമഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 109 സീറ്റുകള്‍ നേടിയ ബിജെപിയാണ് രണ്ടാമത്തെ കക്ഷി.

വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്‌ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. എസ്പിയുടെയും ബിഎസ്പിയുടെയും 2 സ്വതന്ത്രരുടെയും പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

publive-image

കേവല ഭൂരിപക്ഷമായ 116 തികയ്ക്കാന്‍ കോണ്‍ഗ്രസിന് 2 സീറ്റുകളുടെ മാത്രം പിന്തുണയാണ് ആവശ്യമുള്ളത്. അതിനാല്‍ തന്നെ ഭൂരിപക്ഷം തികയ്ക്കാന്‍ അവര്‍ക്ക് പ്രയാസം ഉണ്ടാകുകയില്ല. അതേസമയം മധ്യപ്രദേശില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയിട്ടില്ല. പുലര്‍ച്ചയോടെ അന്തിമ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു . കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്‌ തന്നെയാകും മുഖ്യമന്ത്രി എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.

ഇതോടെ തെരഞ്ഞെടുപ്പ് നടന്ന 5 ല്‍ മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണ്. ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ച മറ്റു സംസ്ഥാനങ്ങള്‍. മിസോറാമില്‍ എം എന്‍ എഫും തെലുങ്കാനയില്‍ ടി ആര്‍ എസും ഭരണം പിടിച്ചു . ബിജെപിയ്ക്ക് ഒരു സംസ്ഥാനത്തും ഭരണം പിടിക്കാനായില്ല. കൈയ്യിലിരുന്ന 3 സംസ്ഥാനങ്ങള്‍ നഷ്ടമാകുകയും ചെയ്തു .

aicc
Advertisment