Advertisment

മധ്യപ്രദേശില്‍ ബിജെപി ആധിപത്യമുള്ള നഗരമേഖലകളില്‍ പോലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ബിജെപിയുടെ സാധ്യതകള്‍ അസ്ഥാനത്താക്കി. മധ്യപ്രദേശ് കോണ്‍ഗ്രസിനെന്ന്‍ വിലയിരുത്തല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നഗര മേഖലകളിലെ ഫലസൂചനകള്‍തന്നെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയതോടെ നിലവിലെ ഇഞ്ചോടിഞ്ച് പോരാട്ടം മിനിറ്റുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് ലീഡ് നിലയിലേയ്ക്ക് മാറാനാണ് സാധ്യത. മധ്യപ്രദേശില്‍ നഗരമേഖലകളാണ് ബിജെപിക്ക് അനുകൂലം .

Advertisment

publive-image

ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസ് ആധിപത്യം പ്രചരണത്തിന്റെ തുടക്കം മുതല്‍ വ്യക്തമാണ്. ഗ്രാമീണ മേഖലകളിലെ ഫലസൂചനകള്‍ ഇപ്പോഴും കാര്യമായി പുറത്തുവന്നിട്ടില്ല. എന്നിട്ടും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു എന്നത് ബിജെപിയുടെ പ്രതീക്ഷ അപ്രസക്തമാക്കുന്ന വസ്തുതയാണ്.

ഇവിടെ 138 മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവന്നപ്പോള്‍ 75 സീറ്റുകളില്‍ കോണ്‍ഗ്രസും 62 സീറ്റുകളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. കൂടുതല്‍ മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ആധ്യപത്യം നേടുമെന്നുതന്നെയാണ് വിലയിരുത്തല്‍

Advertisment