Advertisment

ഉത്തർപ്രദേശിനും ബിഹാറിനും പിന്നാലെ മധ്യപ്രദേശിലും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നു

New Update

ഉത്തർപ്രദേശിലും ബിഹാറിലും പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്ന എന്ന വാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ മധ്യപ്രദേശിൽ നിന്നും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ പന്ന ജില്ലയിലുള്ള രുഞ്ജ് നദിയിലൂടെ അര ഡസനോളം മൃതദേഹങ്ങൾ ഒഴുകുന്നതായാണ് റിപ്പോർട്ടുകൾ.

Advertisment

publive-image

മൃതദേങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. എവിടെ നിന്നാണ് മൃതദേഹങ്ങൾ വന്നതെന്ന് ഇവർക്ക് വ്യക്തമല്ല. മാത്രമല്ല, ഇനി പുഴയിലെ വെള്ളം ഉപയോഗിക്കുന്നതിലും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.

രുഞ്ജ് നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടിവെള്ളത്തിനും നിത്യേനയുള്ള ആവശ്യങ്ങൾക്കുമായി ഈ നദിയെയാണ് ആശ്രയിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഗ്രാമത്തിലെ കുടിവെള്ള പൈപ്പുകളിൽ വെള്ളം നിലച്ചാലും പുഴയെയാണ് ഗ്രാമീണർ ആശ്രയിക്കുന്നത്.

വളർത്തുമൃഗങ്ങളും കുടിവെള്ളത്തിന് ഇതേ പുഴയെയാണ് ആശ്രയിക്കുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ഇവർ പറയുന്നു. പുഴയിലെ വെള്ളം മലിനമായോ എന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.

അതേസമയം, മൃതദേഹങ്ങളിൽ ഒന്ന് ഒരു കാൻസർ രോഗിയുടേതും മറ്റൊന്ന് 95 വയസ്സ് പ്രായമുള്ള ആളുടേതുമാണെന്ന് തിരിച്ചറിഞ്ഞതായി പന്ന ജില്ലാ കളക്ടർ സഞ്ജയ് മിശ്ര പറയുന്നു. ആചാരത്തിന്റെ ഭാഗമായാണ് ഈ രണ്ട് മൃതദേഹങ്ങളും പുഴയിലേക്ക് ഒഴുക്കിയത്.

ഇത് കരയിലേക്കെടുത്ത് സംസ്കരിച്ചതായും കളക്ടർ അറിയിച്ചു. സോഷ്യൽമീഡിയയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.രണ്ട് ദിവസം മുമ്ബാണ് ബിഹാർ ജില്ലയിലൂടെ ഒഴുകുന്ന ഗംഗ നദിയിലൂടെ മൃതദേങ്ങൾ ഒഴുകുന്നതായി വാർത്ത പുറത്തു വന്നത്.

madhyapradesh
Advertisment