Advertisment

മധ്യപ്രദേശില്‍ കൊറോണ ബാധിതന്‍ സദ്യ നടത്തി1500 പേര്‍ പങ്കെടുത്തു;ബന്ധുക്കളായ പത്ത് പേര്‍ക്ക് കോറോണ സ്ഥിരീകരിച്ചു... മൊറേന ഗ്രാമം അടച്ചു

New Update

മൊറേന: കൊറോണ പോസിറ്റീവ് ആയ വ്യക്തി അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും സദ്യ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ മൊറേന ഗ്രാമം അടച്ചു. ദുബായില്‍ നിന്ന് മടങ്ങി എത്തിയ ഇയാള്‍ക്കും കുടുംബത്തിലെ മറ്റ് പതിനൊന്ന് പേര്‍ക്കും കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഗ്രാമം അടച്ചുപൂട്ടിയത്. ആയിരത്തി അഞ്ഞൂറോളം പേരാണ് അമ്മയുടെ ഓര്‍മക്കായി നടത്തിയ സദ്യയില്‍ പങ്കെടുത്തത്.

Advertisment

publive-image

മൊറേന പ്രദേശത്തെ സംസ്ഥാനത്തെ പുതിയ ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ദുബായില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവിനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച്‌ 17നാണ് ഗ്രാമത്തിലേക്ക് തിരികെ എത്തിയത്. മാര്‍ച്ച്‌ 20 നായിരുന്നു അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഇതില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്തിരുന്നു.

മാര്‍ച്ച്‌ 25 ന് ഇയാള്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും നാല് ദിവസത്തിന് ശേഷം ഇയാള്‍ ചികിത്സ തേടുകയും ചെയ്തു. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇയാളുടെ ഭാര്യക്ക് വ്യാഴാഴ്ച കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

ദുബായില്‍ നിന്ന് എത്തിയ ഇയാള്‍ക്കും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇവരുടെ അടുത്ത ബന്ധുക്കളായ 23 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ പത്തെണ്ണവും പോസിറ്റീവ് ആയിരുന്നു. ഇപ്പോള്‍ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ നെഗറ്റീവ് ഫലം ലഭിച്ച ബാക്കിയുള്ളവര്‍ സെല്‍ഫ് ഐസോലേഷനില്‍ സ്വന്തം വീടുകളില്‍ കഴിയുകയാണ്-മൊറോന ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

madhyapredesh corona
Advertisment