Advertisment

റെക്കോര്‍ഡുകള്‍ തിരുത്തി!! ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന്!!

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന് തന്നെ. ഇന്ന് ആതിഥേയരായ അല്‍ ഐനെ പരാജയപ്പെടുത്തി ആണ് യു എ ഇയില്‍ റയല്‍ മാഡ്രിഡ് കിരീടം ഉയര്‍ത്തിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. തീര്‍ത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പകുതിയില്‍ മോഡ്രിചിലൂടെ റയല്‍ ലീഡ് എടുത്തു. പിന്നീട് രണ്ടാം പകുതി വരെ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നത് ഒഴിച്ചാല്‍ അല്‍ ഐന് ഒന്നും ഇന്ന് ചെയ്യാന്‍ പറ്റിയില്ല.

രണ്ടാം പകുതിയില്‍ ലൊറന്റെയും റാമോസും വല കണ്ടെത്തി. പിന്നെ ഒരു സെല്‍ഫ് ഗോളും റയലിനായി വലയില്‍ എത്തി. ഷിയോതാനിയാണ് അല്‍ ഐന്റെ ആശ്വാസ ഗോള്‍ നേടിയത്. സെമി പോരാട്ടത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ കശിമ ആന്റ്ലേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ എത്തിയത്.

ഇന്നത്തെ റയല്‍ മാഡ്രിഡ് വിജയം പുതിയ റെക്കോര്‍ഡാണ്. തുടര്‍ച്ചയായ മൂന്ന് തവണ ക്ലബ് ലോകകപ്പ് ഉയര്‍ത്തുന്ന ആദ്യ ക്ലബ് എന്ന നേട്ടത്തില്‍ റയല്‍ എത്തി. ഇത് കൂടാതെ ഇന്ന് റയല്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ക്ലബ് ലോകകപ്പ് നേടിയ താരമെന്ന റെക്കോര്‍ഡില്‍ റയല്‍ മാഡ്രിഡ് താരം ക്രൂസ് എത്തുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാലു ക്ലബ് ലോകകപ്പ് കിരീടത്തിന്റെ റെക്കോര്‍ഡാണ് ക്രൂസ് മറികടന്നത്.

 

Advertisment