Advertisment

ഒരു ചെടിയിൽ നിന്നും കോവിഡ് മരുന്ന് കണ്ടെത്തിയതായി വെനസ്വേല! പ്രഖ്യാപനം നടത്തി മഡുറോ

New Update

വെനസ്വേല: കോവിഡ് വ്യാപനം തടയാനുള്ള മരുന്ന് കണ്ടെത്തിയതായി വെനസ്വേലയിലെ ശാസ്ത്രജ്ഞർ. പ്രസിഡന്റ് നിക്കൊളാസ് മഡുറോയാണ് കോവിഡ് മരുന്ന് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകാരോഗ്യ സംഘടനയോട് ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനം നടത്താനും മഡുറോ ആവശ്യപ്പെട്ടു.

Advertisment

publive-image

ഒരു ചെടിയിൽ നിന്നും ഉല്പാദിപ്പിച്ച ഉർസോളിക് ആസിഡിൽനിന്നും വേർതിരിച്ചെടുത്തതാണ് പുതിയ മോളിക്യൂൾ. സർക്കാർ നിയന്ത്രണത്തിലുള്ള ഐവിഐസി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ആറുമാസമായി ഇതിന്റെ ഗവേഷണത്തിലായിരുന്നുവെന്ന് മഡുറോ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ആന്റി ഇൻഫ്ളമേറ്ററി മരുന്നായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ഉർസോളിക് ആസിഡ്.

റഷ്യൻ കോവിഡ് 19 വാക്‌സിനായ സ്പുട്‌നിക് വിയുടെ പരീക്ഷണത്തിലും വെനസ്വേല പങ്കെടുക്കുന്നുണ്ട്. മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം കൂടിയാണ് വെനസ്വേല.

covid vaccine
Advertisment