Advertisment

എഴുതി അരമണിക്കൂറിനകം മാഞ്ഞ് പോകുന്ന മഷിയുള്ള പേന.....കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ മാജിക് പേന വച്ച് പരീക്ഷ എഴുതും... തമിഴ്നാട്ടിലെ മാജിക് പേന പിഎസ് സി തട്ടിപ്പ്

author-image
admin
New Update

ചെന്നൈ: മാജിക്ക് പേന ഉപയോഗിച്ചുള്ള വന്‍ തട്ടിപ്പിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചതിന്‍റെ ഞെട്ടലിലാണ് തമിഴ്നാട്.

Advertisment

തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിലൂടെ 36 പേരാണ് ആദ്യ റാങ്കുകളില്‍ ഇടം പിടിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച തമിഴ്നാട് പിഎസ്‍സി 99 ഉദ്യോഗാര്‍ത്ഥികളെ ആജീവനാന്തം ഡീബാര്‍ ചെയ്തിരിക്കുകയാണ്.

publive-image

എഴുതി അരമണിക്കൂറിനകം മാഞ്ഞ് പോകുന്ന മഷിയുള്ള പേന വച്ചാണ് തമിഴ്നാട്ടിലെ പിഎസ്‍സി പരീക്ഷയില്‍ അട്ടിമറി നടന്നത്. കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ മാജിക് പേന വച്ച് പരീക്ഷ എഴുതും.

അരമണിക്കൂറിനകം മഷി മായുന്ന ഉത്തരപേപ്പറില്‍ പിന്നീട് തമിഴ്നാട് പിഎസ്‍സി ഉദ്യോഗസ്ഥര്‍ ശരിയായ ഉത്തരം രേഖപ്പെടുത്തും. ഇതാണ് തട്ടിപ്പിന്‍റെ രീതി.

കേട്ടുകേള്‍വിയില്ലാത്ത വന്‍ തട്ടിപ്പ് പുറത്തു വന്നതിന്‍റെ ഞെട്ടലിലാണ് തമിഴകം. നന്നായി എഴുതിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാത്തില്‍ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ വിശദപരിശോധന ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. പിഎസ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 

 

Advertisment