Advertisment

പ്രിയപ്പെട്ട കൂട്ടുകാരെ… കോവിഡ് കാലത്ത് വായന ശീലമാക്കണേ - മജീഷ്യൻ കണ്ണൻ മോൻ

New Update

publive-image

Advertisment

കോട്ടയം: "പ്രിയപ്പെട്ട കൂട്ടുകാരെ, ഈ കോവിഡ് കാലത്ത് വായന ശീലമാക്കണേ… " കൊച്ചു കൂട്ടുകാരോട് അഭ്യർത്ഥിക്കുന്നത് പ്രശസ്ത ബാല മാന്ത്രികൻ മജീഷ്യൻ കണ്ണൻ മോൻ.

കുട്ടികളുടെ പ്രസിദ്ധീകരണമായ "മയിൽപ്പീലി " മാസികയുടെ പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കണ്ണൻ മോൻ.

ഭാരത സംസ്ക്കാരത്തിൻ്റെ പീലി വിടർത്തുന്ന മയിൽപ്പീലിയുടെ വരിക്കാരാകാൻ പ്രിയപ്പെട്ട കൂട്ടുകാർ മുന്നോട്ടു വരണമെന്നും കണ്ണൻ മോൻ പറഞ്ഞു.

കുട്ടികളുടെ സാന്ദീപനിയായകുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ്‌ 10 മുതൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനം വായനാ ദിനമായ ജൂൺ 19 വരെയുള്ള 41 ദിവസമാണ് മയിൽ‌പീലി പ്രചാരകാലം.

മയിൽ‌പീലി വായിക്കുകയും വരിക്കാരാവുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന സന്ദേശവുമായി കാഞ്ഞിരപ്പിള്ളി, മീനച്ചിൽ റവന്യൂ താലുക്കുകൾ ഉൾപ്പെട്ട ബാലഗോകുലം പൊൻകുന്നം ജില്ലയുടെ മയിൽപ്പീലി പ്രചാരകകാലത്തിന്റെ ഉദ്ഘാടനമാണ് മാജിക്കിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും നല്ല സന്ദേശം കൊടുത്ത് ശ്രദ്ധേയനായ മജീഷ്യൻ കണ്ണൻ മോൻ നിർവ്വഹിച്ചത്.

ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പിള്ളി, താലൂക്ക് അദ്ധ്യക്ഷൻ കെ.ആർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

kottayam news
Advertisment