Advertisment

ഇത് ഇന്നത്തെ ഉത്രാളികാവ് പൂരം; സർക്കാർ പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പോലും ഇല്ലാത്ത ഉത്സവമാണിത്! സിനിമ തിയേറ്ററിൽ ഒരു സീറ്റ്‌ അകലത്തിൽ സെക്കന്ഡ്‌ ഷോ നടത്തിയാൽ കൊവിഡ് രൂക്ഷമാകുമോ? സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് നിർമാതാവ് മഹാ സുബൈർ

New Update

തിയേറ്ററുകളിൽ സെക്കന്റ് ഷോ അനുവദിക്കാത്ത സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് നിർമാതാവ് മഹാ സുബൈർ. കഴിഞ്ഞ ദിവസം നടന്ന ഉത്രാളിക്കാവ് പൂരത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം ഫേസ്ബുക്കിലൂടെയാണ് മഹാ സുബൈർ സർക്കാർ നടപടിയെ വിമർശിച്ചത്.

Advertisment

publive-image

സർക്കാർ പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പോലും ഇല്ലാത്ത ഉത്സവമാണ് നടന്നതെന്നും ഈ സാഹചര്യത്തിൽ സിനിമ തിയേറ്ററിൽ ഒരു സീറ്റ് അകലത്തിൽ സെക്കൻഡ് ഷോ നടത്തിയാൽ കൊവിഡ് രൂക്ഷമാകുമോ എന്നും സുബൈർ ചോദിക്കുന്നു.

ഇത് ഇന്നത്തെ ഉത്രാളികാവ് പൂരം. സർക്കാർ പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പോലും ഇല്ലാത്ത ഉത്സവമാണിത് (അനുവാദം ഉണ്ടായിരിക്കാം?….)സിനിമ തിയേറ്ററിൽ ഒരു സീറ്റ്‌ അകലത്തിൽ സെക്കന്ഡ്‌ ഷോ നടത്തിയാൽ കൊവിഡ് രൂക്ഷമാകുമോ?- സിനിമാ സംഘടനകളുടെ യോഗം ചേരാനിരിക്കെയാണ് നിർമാതാവ് സുബൈറിനെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/1232647882/videos/10226057262358088/

അതേസമയം സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. സെക്കൻഡ് ഷോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം സർക്കാർതലത്തിൽ ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പലതവണ കത്ത് അയച്ചെങ്കിലും തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

film news maha subair
Advertisment