Advertisment

മഹാത്മാഗാന്ധിയെ ചരിത്രത്തിൽ മായ്ച്ചു കളയാനുള്ള ശ്രമം ചെറുക്കുക.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

ത്രിശൂര്‍ :  മഹാത്മാഗാന്ധിയെ ചരിത്രത്തിൽ മായ്ച്ചു കളയാ നുള്ള വർഗ്ഗീയ ശക്തികളുടെ കുത്സിത ശ്രമത്തെ ചെറുത്തു തോൽപ്പിക്കാൻ, ഗാന്ധിയൻ ആശയ പ്രചരണത്തിനായുള്ള കോൺഗ്രസ്സ്പോഷക സംഘടനയായ ഗാന്ധിദർശൻ സമിതി നേതൃത്വം നൽകണമെന്ന് ടി.വി.ചന്ദ്രമോഹൻ (മുൻ എം.എൽ.എ.) ആഹ്വാനം ചെയ്തു.

Advertisment

publive-image

ടി.വി.ചന്ദ്രമോഹൻ (മുൻ എം.എൽ.എ.) സംസാരിക്കുന്നു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ഏഴ് പതിറ്റാണ്ട് കഴി ഞ്ഞിട്ടും ഫാഷിസ്റ്റ്കൾ പ്രതീകാത്മകമായി അദ്ദേഹത്തെ വധിക്കുന്നത് മഹാത്മാവിന്റെ ആശയങ്ങളെ എത്രമാത്രം അവർ ഭയപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണ മാണെന്നും, പരമദരിദ്രരായ ഭരണാധികാരികൾ മഹാത്മജിയെ വില്പനച്ചരക്കാക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര ഗവണ്മെ ന്റിന്റെ ഗാന്ധി പ്രേമത്തെ പരിഹസിച്ച് ചന്ദ്ര മോഹൻ പറഞ്ഞു.

ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ സ്പെഷ്യൽ കൺവെൻഷൻ തൃശൂർ ഡി.സി.സി.ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു.വൈജാത്യത്തിൽ ഏകത്വമെന്ന ഭാരതത്തിന്റെ അടിസ്ഥാന പ്രമാണത്തിൽ നിന്ന് രാജ്യം തെന്നി മാറുകയും അടുപ്പിക്കുന്നതിനേക്കാൾ അകറ്റാ നുള്ള ശ്രമങ്ങൾക്ക് ആധിപത്യം ലഭിക്കുകയും ചെയ്യുന്ന വർത്തമാനകാല പ്രതിസന്ധിക്ക് ഗാന്ധിസം ഒന്നു മാത്രമാണ് പരിഹാരമെന്ന് ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.

publive-image

ഡി.സി.സി.ജനറൽ സെക്രട്ടറി കെ.വി.ദാസൻ, സമിതി സംസ്ഥാന സെക്രട്ടറിമാരായ കെ.ഡി.ഹരിദാസ്, അഡ്വ: കെ.കെ.രാജീവൻ, ബക്കർ സി പുന്ന, ലീലാമ്മ തോമസ്, സജീവൻ നടത്തറ, ജ്യോതി ആനന്ദ്, മിനി വിനോദ്, സജിത ബാബുരാജ്, സത്യഭാമ ടീച്ചർ, സ്മിത ഷാജി, ജോയ്സി ജോസ്, ബിനു പോൾ, സ്മിജേഷ് ടി.എസ്, രാജ്കുമാർ സിതാര, ഷെമീർ മുഹമ്മദ്, ആന്റോ തുടങ്ങിയവർ സംസാരിച്ചു.

അംബേദ്കർ സേവാശ്രം ഫെലോഷിപ് കരസ്ഥമാക്കിയ മാദ്ധ്യമ,സാംസ്കാരിക പ്രവർത്തകൻ കെ.ബി.പ്രമോദ് ചേർപ്പിനെ ചടങ്ങിൽ ആദരിച്ചു.

Advertisment