മഹാനടി കണ്ടശേഷമുള്ള ബാപ്പച്ചിയുടെ പ്രതികരണം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

ഫിലിം ഡസ്ക്
Saturday, May 12, 2018

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തു സുരേഷും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പുതിയ ചിത്രമാണ് മഹാനടി. തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്.

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ചിത്രം കണ്ട ശേഷം തന്നോട് പറഞ്ഞ കാര്യം ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു.

തമിഴ് സിനിമാ വെബ്‌സൈറ്റായാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പറഞ്ഞ കാര്യം ദുല്‍ഖര്‍ പങ്കുവെച്ചത്.

ഉപ്പ സിനിമ നല്ലവണം ആസ്വദിച്ചാണ് കണ്ടത്. ജെമിനി ഗണേഷന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല മഹാനടി. മഹാനടിയില്‍ വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങ്ങാണ്. ചിത്രമൊരുക്കിയ രീതി മികച്ചതായിരുന്നുവെന്നും വാപ്പ പറഞ്ഞിരുന്നു”.

×