Advertisment

ഇന്ത്യയുടെ കൊറോണ തലസ്ഥാനമായി പുനെ ! രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സ്ഥലം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഇന്ത്യയുടെ കൊറോണ തലസ്ഥാനമായി മഹാരാഷ്ട്രയിലെ പുനെ. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സ്ഥലമായി പുനെ മാറി.

Advertisment

publive-image

നിലവില്‍ 1,75,105 പേരാണ് പുനെയില്‍ മാത്രം രോഗികള്‍. നേരത്തെ ഡല്‍ഹിയിലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുണ്ടായിരുന്നത്. 1,74,748 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയില്‍ 1,45,805 പേര്‍ക്കാണ് ഇതുവരെയായി രോഗം ബാധിച്ചത്. മുംബൈയില്‍ മാത്രം 7,658 പേരാണ് മരിച്ചത്. പുനെയില്‍ ഇതുവരെയായി 4,134 പേരും മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച മാത്രം പുനെയില്‍ 73 പേര്‍ മരിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ളതും പുനെയില്‍ തന്നെയാണ്. 52,000 ത്തിലധികം രോഗികളാണ് പുനെയില്‍ ഉള്ളത്. മുംബൈയില്‍ 20,000 ത്തോളം രോഗികളും. ഡല്‍ഹിയില്‍ 14,626 ആക്ടീവ് കേസുകളുമാണ് നിലവിലുള്ളത്.

തിങ്കളാഴ്ച 11,852 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 184 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 24,583 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

 

covid 19 maharashta covid
Advertisment