Advertisment

മഹാരാഷ്ട്രയില്‍ മുമ്പും ഇളയച്ഛന്മാര്‍ക്ക് പണി കൊടുത്തത് സഹോദര പുത്രന്മാര്‍ ; ബാല്‍ താക്കറെ മകന് കൂടുതല്‍ അവസരം നല്കിയെന്ന് ആരോപിച്ച് 2006ല്‍ പാര്‍ട്ടിവിട്ടത് സഹോദര പുത്രനായ രാജ് താക്കറെ ; ഗോപിനാഥ് മുണ്ടെ മകള്‍ക്ക് പ്രാധാന്യം നല്‍കിയെന്ന് ആരോപിച്ച് ബിജെപി വിട്ടത് സഹോദര പുത്രന്‍ ധനഞ്ജയ് മുണ്ടെ ; എന്‍സിപിയിലെ സമാനതകള്‍ ശിവസേനയിലും ബിജെപിയിലും !

New Update

ഡല്‍ഹി : ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പവാർ ബിജെപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമ്പോൾ സ്വന്തം ഇളയച്ഛനെതിരെ കൂടി നടത്തിയ അട്ടിമറിയായിരുന്നു അത്.

Advertisment

publive-image

മുൻപ് ഏറെക്കാലം വാർത്തയായതു താക്കറെ കുടുംബത്തിലെ അധികാര വടംവലികളായിരുന്നു. ശിവസേന അധ്യക്ഷനായിരുന്ന ബാൽ താക്കറെ മകൻ ഉദ്ധവ് താക്കറെയ്ക്കു കൂടുതൽ അവസരങ്ങൾ നൽകുന്നു എന്നാരോപിച്ച് 2006ൽ പാർട്ടി വിട്ട സഹോദരപുത്രൻ രാജ് താക്കറെ മഹാരാഷ്ട്ര നവനിർമാൺ സേന എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി.

ഗോപിനാഥ് മുണ്ടെ മകൾ പങ്കജ മുണ്ടെയ്ക്കു പ്രാധാന്യം നൽകുന്നു എന്നാരോപിച്ച് സഹോദരപുത്രൻ ധനഞ്ജയ മുണ്ടെ ബിജെപി വിട്ട് എൻസിപിയിൽ ചേർന്നതും മഹാരാഷ്ട്രയിൽ തന്നെ.

2014ലെ ബിജെപി മന്ത്രിസഭയിൽ മന്ത്രിയായ പങ്കജ, 2019ലെ തിരഞ്ഞെടുപ്പിൽ ധന‍ഞ്ജയയോടു തോറ്റു

Advertisment