Advertisment

ഫലം വന്നാല്‍ വിതരണം ചെയ്യാന്‍ പാര്‍ട്ടി ഓഫീസില്‍ മാത്രം 5000 ലഡു. ഇരുന്നൂറിലേറെ ഹാരങ്ങള്‍ ! മഹാരാഷ്ട്രയില്‍ ബിജെപിക്ക് ആത്മവിശ്വാസ൦ താമരപോലെ വിടര്‍ന്നുതന്നെ !!

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ ∙ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മഹാരാഷ്ട്രി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും കൂട്ടര്‍ക്കും ആത്മവിശ്വാസ൦ താമരപോലെ വിടര്‍ന്നു നില്‍ക്കുകയാണ്.

വ്യാഴാഴ്ച ഫലം വന്നതിനു ശേഷം പാർട്ടി സംസ്ഥാന ഓഫിസിൽ വിതരണം ചെയ്യാൻ മാത്രം 5000 ലഡു പാർട്ടി ഓർഡർ ചെയ്ത് കഴിഞ്ഞത്രെ . കൂടാതെ വിജയികളെ അണിയിക്കാനുള്ള ഇരുന്നൂറിലേറെ ഹാരങ്ങളും പാർട്ടി ആസ്ഥാനത്തു തയാറാണ്. ഫലം വന്നു കഴിയുമ്പോൾ സംസ്ഥാനത്ത് ഭരണത്തുടർച്ച നേടുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയെന്ന പട്ടം ഫഡ‍്നാവിസ് നേടാനാണ് സാധ്യത.

ബിജെപി– ശിവസേന സഖ്യം 200 സീറ്റിനു മുകളിലെത്തുമെന്നാണ് മിക്ക എക്സിറ്റ് പോൾ സർവേകളിലെയും പ്രവചനം. കഴിഞ്ഞ തവണ വെവ്വേറെ മൽസരിച്ച ബിജെപിക്കും ശിവസേനയ്ക്കും കൂടി ആകെ 185 സീറ്റാണ് ലഭിച്ചത്. ആകെയുള്ള 288 സീറ്റിൽ 164 സീറ്റിലാണ് ബിജെപി മത്സരിച്ചത്. 124 സീറ്റുകളിൽ ശിവസേനയും മത്സരിച്ചു. ഒരുമിച്ചു മത്സരിച്ചതിന്റെ ആനുകൂല്യം സഖ്യത്തെ 200 കടത്തുമെന്നാണ് പ്രവചനം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധിയുടെയും ആഘാതങ്ങൾക്കു നടുവിൽ നിൽക്കുന്ന കോൺഗ്രസ്– എൻസിപി സഖ്യത്തിനു പരമാവധി 81 സീറ്റുകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. നിലവിൽ ഇരുവർക്കും കൂടി 83 എംഎൽഎമാരാണ് നിയമസഭയിൽ.

മഹാരാഷ്ട്രയിൽ ഇപ്പോൾ ബിജെപിയെന്നാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. പ്രതിപക്ഷത്തെ ദുർബലമാക്കി ഭരണത്തുടർച്ചയ്ക്കു വേണ്ടി പലതും ബിജെപിയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇതിനകം ചെയ്തുവച്ചിട്ടുണ്ട്.

മന്ത്രിയായി പ്രവർത്തിച്ചുപോലും പരിചയമില്ലാതെ 2014ൽ മുഖ്യമന്ത്രിക്കസേരയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ സംശുദ്ധ പ്രതിച്ഛായയാണ് ബിജെപിയുടെ ബലം. പത്തോളം മന്ത്രിമാർക്കെതിരെ അഴിമതി ആരോപണമുണ്ടെങ്കിലും അവയെ മറികടക്കുന്ന പ്രചാരണങ്ങളുമായി, ജാഗ്രതയോടെ കരുക്കൾ നീക്കിയത് ഫഡ്നാവിസാണ്.

ele 19
Advertisment