Advertisment

എന്റെ ആളുകള്‍ ദുരിതം അനുഭവിക്കുന്നത് കണ്ടു നില്‍ക്കാന്‍ ഞാന്‍ ഡൊണാള്‍ഡ് ട്രംപല്ല; കൊറോണയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

ഡല്‍ഹി: ലോക്ഡൗണ്‍ കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.എന്നാല്‍ കൊറോണ വൈറസ് മൂലം ജനങ്ങളെ കഷ്ടപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഡൊണാള്‍ഡ് ട്രംപ് അല്ല, എന്റെ ആളുകള്‍ കഷ്ടപ്പെടുന്നത് എനിക്ക് കാണാന്‍ കഴിയില്ല .-ഉദ്ധവ് പറഞ്ഞു.

Advertisment

publive-image

ശിവസേന എംപി സഞ്ജയ് റാവുത്തുമൊത്തുള്ള അഭിമുഖത്തിന്റെ ടീസറിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ശിവസേനാ മുഖപത്രമായ സാമ്‌നയ്ക്കായുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഭാഗമായാണ് ടീസര്‍ പുറത്തുവിട്ടത്. ആഴ്ച്ചയില്‍ രണ്ട് ഭാഗങ്ങളായിട്ടാകും ഉദ്ധവ് താക്കറെയുടെ അഭിമുഖം റിലീസ് ചെയ്യുന്നത്.

മുംബൈയിലെ തെരുവുകളില്‍ 'വടാ പാവ്' എന്നുമുതല്‍ ലഭ്യമാകുമെന്ന സഞ്ജയ് റാവുത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇപ്പോള്‍ ലോക്ഡൗണില്‍ കുടുങ്ങിയിരിക്കുകയാണെന്ന് സഞ്ജയ് റാവുത്ത് പറയുമ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയതായി ഉദ്ദവ് വ്യക്തമാക്കുന്നു.

uddav thakkare
Advertisment