Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 8348 പേര്‍ക്ക്; മുംബൈയില്‍ മാത്രം ഒരു ലക്ഷത്തിലേറെ കൊവിഡ് ബാധിതര്‍ !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 8348 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 300937 ആയി.

ഇന്ന് മാത്രം 144 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 11596 ആയി വര്‍ധിച്ചു. ശനിയാഴ്ച 5306 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 165663 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 123377 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മുംബൈയില്‍ 1186 കൊവിഡ് പോസിറ്റീവ് കേസുകളും 65 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 100350 ആയും മരണസംഖ്യ 5650 ആയും ഉയര്‍ന്നു.

Advertisment