Advertisment

48 മണിക്കൂർ ചര്‍ച്ച - മഹാരാഷ്ട്രയിൽ എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പൊതുമിനിമം പരിപാടി തയാര്‍ !

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ ∙ മഹാരാഷ്ട്രയിൽ നിര്‍ദ്ദിഷ്ട എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് കക്ഷി സര്‍ക്കാരിനുള്ള പൊതുമിനിമം പരിപാടിയുടെ കരട് തയ്യാര്‍.

48 മണിക്കൂർ നീണ്ട മൂന്നു പാർട്ടികളുടെയും സംയുക്ത യോഗത്തിലാണ് പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കിയത്. ജനകീയ പദ്ധതികളുമായി ജനപ്രിയ ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ രൂപീകരിക്കാനാണ് പരിപാടി.

കര്‍ഷക വായ്പ എഴുതിത്തള്ളല്‍, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മയുടെ തോത് കുറയ്ക്കുക തുടങ്ങിയ പദ്ധതികളാണ് പൊതുമിനിമം പാരിപാടിയിലെ പ്രധാന ഇനങ്ങള്‍. ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികളുടെ അധ്യക്ഷന്മാർ ഇത് അംഗീകരിച്ചാൽ സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാൻ ഗവർണറെ സമീപിക്കാനും സംയുക്ത യോഗത്തിൽ തീരുമാനമായി.

pawar maharashtra
Advertisment