Advertisment

ലൈംഗിക തൊഴിലാളികൾക്ക് മാസംതോറും 5000 രൂപ താൽക്കാലിക ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

New Update

മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് മാസംതോറും 5000 രൂപ താൽക്കാലിക ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ .ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി.

Advertisment

publive-image

ധനസഹായം നൽകുന്നതിനായി 50 കോടി രൂപ നീക്കിവെച്ചതായി മഹാരാഷ്ട്ര വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് 2,500 രൂപ അധികസഹായം നല്‍കും.

സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് യശോമതി ഠാക്കുര്‍ പറഞ്ഞു.

ലോക്ഡൌൺ സമയത്ത് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു.

sex workers
Advertisment