Advertisment

കിടക്കകള്‍ നിര്‍മ്മിക്കുന്നത് ഉപയോഗിച്ച മാസ്‌കുകള്‍ നിറച്ച് ! മഹാരാഷ്ട്രയില്‍ ഫാക്ടറിക്കെതിരെ അന്വേഷണം ആരംഭിച്ചു

New Update

publive-image

Advertisment

മുംബൈ: ഉപയോഗിച്ച മാസ്‌കുകള്‍ നിര്‍മ്മിച്ച് കിടക്കകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഒരു ഫാക്ടറിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫാക്ടറി ഉടമ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ കിടക്ക നിർമാണ കേന്ദ്രത്തിൽ ഇത്തരമൊരു റാക്കറ്റ് പ്രവർത്തിക്കുന്നതായി മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്‍‌മെന്റ് കോർപ്പറേഷനിലുള്ള (എംഐഡിസി) പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു.

റാക്കറ്റിലുൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഉപയോഗിച്ച മാസ്കുകളുടെ വലിയൊരു ശേഖരം തന്നെ ഫാക്ടറി പരിസരത്തുനിന്ന് കണ്ടെത്തി. ഫാക്ടറി പരിസരത്തുണ്ടായിരുന്ന മാസ്കുകൾ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് പൊലീസ് കത്തിച്ചു.

Advertisment