Advertisment

സോണിയാ- ശരദ് പവാര്‍ കൂടിക്കാഴ്ച ആവര്‍ത്തിക്കും. ഒന്നിലും ധാരണയാകാതെ ശിവസേന കോണ്‍ഗ്രസ് എന്‍സിപി സഖ്യം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല.

കോണ്‍ഗ്രസ് - എന്‍സിപി നേതാക്കള്‍ ഒന്നോ രണ്ടോ ദിവസത്തിനകം വീണ്ടും ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു.

45 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണം തന്നെയാണ് പവാറും സോണിയയും ചര്‍ച്ച ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ സോണിയയെ പവാര്‍ ധരിപ്പിച്ചുവെന്ന് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു. തുടര്‍ന്നുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പ്രതിനിധികള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവസേനയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ നടക്കുന്നതിനിടെ സോണിയയും പവാറും തമ്മിലുള്ള കൂടിക്കാഴ്ച മാധ്യമ ശ്രദ്ധ നേടിയിരുന്നു.

കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടാവുമെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. അതിനിടെ ശിവസേനയ്ക്ക് ചെറിയ കാലയളവ് മുഖ്യമന്ത്രി സ്ഥാനം നല്‍കിയുള്ള പ്രശ്ന പരിഹാരത്തിനും ബിജെപി ശ്രമം തുടങ്ങിയതായി അഭ്യൂഹം ഉണ്ട്.

maharashtra
Advertisment