Advertisment

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; പ്രതിപക്ഷ നേതാവ് രാജിവെച്ചു ,മകന് പിന്നാലെ പിതാവും ബിജെപിയിലേക്ക്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: മകന് പിന്നാലെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി രാജിവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാധാകൃഷ്ണ വിഖേ പാട്ടീല്‍ രാജിക്കത്ത് കൈമാറി.

Advertisment

publive-image

ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് രാജിയെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകനുമായ സുജയ് വിഖേ പാട്ടീല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

മകന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ എന്‍സിപി നേതാവ് ശരദ് പവാറിനെ രാധാകൃഷ്ണ വിഖേ പാട്ടീല്‍ കുറ്റപ്പെടുത്തിയിരുന്നു. അഹമ്മദ്‌നഗര്‍ സീറ്റിനെ ചൊല്ലി എന്‍സിപിയുമായുളള തര്‍ക്കവും ഇതിന്റെ തുടര്‍ച്ചയായി ശരദ് പവാര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമാണ് മകന്‍ കോണ്‍ഗ്രസ് വിടാന്‍ കാരണമെന്ന് രാധാകൃഷ്ണ വിഖേ പാട്ടീല്‍ ആരോപിച്ചിരുന്നു.

Advertisment