Advertisment

ഗവര്‍ണര്‍ കോഷിയാരിയെ മാറ്റി മുഖം രക്ഷിക്കാന്‍ ബിജെപി തന്ത്രം ; പകരക്കാരനായി കല്‍രാജ് മിശ്ര ?

New Update

മുംബൈ : മഹാരാഷ്ട്രയില്‍ പറ്റിയ അബദ്ധങ്ങളുടെ പഴി ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ചുമലിൽ ചാരാൻ ബിജെപി നീക്കം. ഗവർണറെ മാറ്റിയേക്കുമെന്നാണ് സൂചന. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര പകരമെത്തുമെന്നും അഭ്യൂഹമുണ്ട്.

Advertisment

publive-image

സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് കൂടുതൽ സമയവും അനുകൂല സാഹചര്യവുമൊരുക്കിയതിന്റെ പേരിൽ കോഷിയാരിക്കെതിരെ വിമർശനം ശക്തമാണ്. നിയമനടപടികളുമായി മുന്നോട്ടു പോകാനും മഹാ വികാസ് അഘാഡി ആലോചിക്കുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി മുൻ ദേശീയ ഉപാധ്യക്ഷനുമാണ് കോഷിയാരി.

എൻസിപിയിലേക്കു തന്നെ തിരികെ പോയ അജിത് പവാറിനോടുള്ള ബിജെപിയുടെ സമീപനം എന്തായിരിക്കുമെന്നതും കാത്തിരുന്നു കാണണം. മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കെ കേന്ദ്രസർക്കാരിന്റെ തുടർനടപടി നിർണായകം.

Advertisment