Advertisment

മഹാരാഷ്ട്രയില്‍ സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കാന്‍ അനുമതി

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട സിനിമ തീയേറ്ററുകൾ വ്യാഴാഴ്ച മുതൽ തുറക്കും. കൺടെയ്ൻമെന്റ് സോണുകൾക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തീയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.

സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് പ്രവർത്തിക്കാനാണ് നിർദേശം. തീയേറ്റർ, മൾട്ടിപ്ലക്സുകൾക്കുള്ളിൽ ഭക്ഷണ സാധനങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Advertisment