Advertisment

മഹാരാഷ്ട്രയില്‍ ജൂലായ് മുതല്‍ സ്‌കൂളുകള്‍ തുറക്കും

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ ജൂലായ് മുതല്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 9,10,12 ക്ലാസുകളായിരിക്കും തുടങ്ങുക.

ഒരു മാസത്തിനിടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയിലെ സ്‌കൂളുകളായിരിക്കും പ്രവര്‍ത്തിക്കു. മറ്റിടങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.

ആറുമുതല്‍ എട്ടുവരെയുളളവര്‍ക്ക് ഓഗസ്റ്റിലും മൂന്നുമുതല്‍ നാലുവരെ ക്ലാസുകളിലുള്ളവര്‍ക്ക് സെപ്റ്റംബറിലും ക്ലാസ് ആരംഭിക്കും. ഒന്നിലും രണ്ടിലും പഠിക്കുന്നവരുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Advertisment