Advertisment

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അമരാവതി: തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടെ മോര്‍ഷിയില്‍ നിന്ന് ജനവിധി തേടുന്ന സ്വാഭിമാന പക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ദേവേന്ദ്ര ഭൂയാറിന് നേരെയാണ് അജ്ഞാത സംഘത്തിന്‍റെ വെടിവയ്പുണ്ടായത്.

Advertisment

publive-image

പുലര്‍ച്ചെ അഞ്ച് മണിയോടെ അമരാവതിയിലെ മാല്‍കെഡ് റോഡില്‍ വെച്ച്‌ . കാറില്‍ സഞ്ചരിച്ച സ്ഥാനാര്‍ത്ഥിക്ക് നേരെ അജ്ഞാതര്‍ വെടിവെയ്ക്കുകയായിരുന്നു.

കാറില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ചുവെന്നും ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Advertisment