Advertisment

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും

New Update

മുംബൈ:  മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. 288 അംഗ സഭയില്‍ 162 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് സഖ്യത്തിന്റെ അവകാശവാദം. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആണ് വിശ്വാസപ്രമേയം ഉദ്ധവ് താക്കറെ അവതരിപ്പിക്കുക.

Advertisment

 

publive-image

അടുത്ത ചൊവ്വാഴ്ചയ്ക്കു മുന്‍പു ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ഭഗത്‌സിംഗ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ അതുവരെ വൈകിപ്പിക്കേണ്ടെന്ന് മുന്നണിയില്‍ ധാരണ ആകുകയായിരുന്നു.

288 അംഗ നിയമസഭയില്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് കക്ഷികള്‍ക്ക് 154 എംഎല്‍എമാരാണുള്ളത്. കൂടാതെ, പ്രഹാര്‍ ജനശക്തി പാര്‍ട്ടി, എസ്പി, സ്വാഭിമാന്‍ പക്ഷ, സ്വതന്ത്രര്‍ എന്നിവരുടെയും പിന്തുണയുണ്ടെന്നു ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു.വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. പ്രോ ടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി വ്യാഴാഴ്ചയാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്.

maharastra
Advertisment