‘രാഷ്ട്ര പിതാവാണെന്നത് ശരിയാണ്, പക്ഷേ പാകിസ്ഥാന്റെയാണ്. ഇത് പോലെ കോടിക്കണക്കിന് പേര്‍ക്ക് ഇന്ത്യ ജന്മം കൊടുത്തിട്ടുണ്ട്, മഹാന്മാര്‍ക്കും വിലകെട്ടവര്‍ക്കും’  ; മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് ബി.ജെ.പി നേതാവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 18, 2019

ഭോപ്പാല്‍: മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ അനില്‍ സൗമിത്രയാണ് ഗാന്ധി പാകിസ്ഥാന്‍ രാഷ്ട്രപിതാവാണെന്ന് ആരോപിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അനില്‍ സൗമിത്ര ഗാന്ധി വിരുദ്ധ പരാമര്‍ശം നടത്തിയത്. ‘രാഷ്ട്ര പിതാവാണെന്നത് ശരിയാണ്, പക്ഷേ പാകിസ്ഥാന്റെയാണ്.

ഇത് പോലെ കോടിക്കണക്കിന് പേര്‍ക്ക് ഇന്ത്യ ജന്മം കൊടുത്തിട്ടുണ്ട്, മഹാന്മാര്‍ക്കും വിലകെട്ടവര്‍ക്കും’ എന്നായിരുന്നു സൗമിത്ര ഫേസ്ബുക്കില്‍ കുറിച്ചത്.

×