Advertisment

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനിടെ നശിപ്പിക്കപ്പെട്ട ഗാന്ധി പ്രതിമ വാഷിംഗ്ടണില്‍ പുനസ്ഥാപിച്ചു; യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

Advertisment

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ മഹാത്മാഗാന്ധി പ്രതിമ യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബീഗന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ഒപ്പമുണ്ടായിരുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് നടന്ന പ്രതിഷേധത്തിനിടെ വാഷിംഗ്ടണില്‍ സ്ഥിതി ചെയ്തിരുന്ന മഹാത്മാഗാന്ധി പ്രതിമ നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിമ പുതുക്കിപ്പണിയുകയായിരുന്നു.

പ്രതിമ നശിപ്പിക്കപ്പെട്ടതില്‍ സ്റ്റീഫന്‍ ബീഗന്‍ നേരത്തെ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു.

Advertisment